വാർത്തകളും ലേഖനങ്ങളും
September 29, 2026
ഞാൻ എന്റെ നാടിന്റെ കാവലാൾ, കണ്ടാണശ്ശേരിയിൽ 'തൂഫാൻ തദ്ദേശം' സംഘടിപ്പിച്ചു
Date: 28/09/2026
Time: 11.00 AM
Venue: Panchayath Hall
"ഞാൻ എന്റെ നാടിന്റെ കാവലാൾ" എന്ന സന്ദേശമുയർത്തി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന 'തൂഫാൻ തദ്ദേശം' ലഹരിവിരുദ്ധ പരിപാടി ഗുരുവായൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ മഹേഷ് ഉദ്ഘാടനം ചെയ്തു. ലഹരി എന്ന മഹാവിപത്തിനെതിരെ പോരാടാൻ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീപ് എം.പി ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തിലകൻ വി.വി അധ്യക്ഷത വഹിച്ചു. കുന്നംകുളം റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥൻ ഫൽഗുണൻ, സ്റ്റൈജു മാസ്റ്റർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാധാകൃഷ്ണൻ കെ.കെ എന്നിവർ ലഹരിവിരുദ്ധ സന്ദേശങ്ങൾ പങ്കുവെച്ച് സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി തൂഫാൻ ഫ്ലാഗ് ഓഫ് കർമ്മവും നടന്നു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത 17 തൂഫാൻ വാരിയേഴ്സിന് ചടങ്ങിൽ വെച്ച് ബാഡ്ജുകൾ വിതരണം ചെയ്തു.
കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലെ മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും യോഗത്തിൽ സജീവമായി പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിവ്യ റെനീഷ് ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.