അങ്കണവാടികൾ

സംയോജിത ശിശു വികസന സേവന പദ്ധതി (ICDS)

കുട്ടികളുടെ സമഗ്ര വികസനവും അവകാശ സംരക്ഷണ സാക്ഷാത്കാരവും ലക്ഷ്യമിട്ടുകൊണ്ട് 1975 ഒക്ടോബർ 02-ന് സംയോജിത ശിശു വികസന സേവന പദ്ധതി (ICDS) നിലവിൽ വന്നു. ICDS സേവനങ്ങൾ നൽകുന്നതിനായി  കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ  നിലവിൽ 24 അങ്കണവാടികൾ പ്രവർത്തിക്കുന്നു. 

👨‍👩‍👧‍👦 ഗുണഭോക്താക്കൾ

  • ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
  • ഗർഭിണികൾ
  • മുലയൂട്ടുന്ന അമ്മമാർ
  • കൗമാരക്കാരായ പെൺകുട്ടികൾ
  • 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ

🍎 സേവനങ്ങൾ

  • അനുപൂരക പോഷകാഹാരം
  • രോഗ പ്രതിരോധ കുത്തിവയ്പ്പ്
  • ആരോഗ്യ പരിശോധന
  • പരാമർശ സേവനം (റഫറൽ സേവനം)
  • സ്കൂൾ പൂർവ അനൗപചാരിക വിദ്യാഭ്യാസം
  • ആരോഗ്യ പോഷണ വിദ്യാഭ്യാസം

ANGANAVADIES